Trending

എകെഎസ്ടിയു - ജനയുഗം സഹപാഠി അറിവുത്സവം



താമരശ്ശേരി:എകെഎസ്ടിയു - ജനയുഗം സഹപാഠി അറിവുത്സവം താമരശ്ശേരി സബ്ജില്ലാതല രണ്ടാംഘട്ട എൽപി, യുപി വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരം താമരശ്ശേരി കോരങ്ങാട് ഗവ.എൽ പി സ്കൂളിൽ വെച്ച് നടന്നു. എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനം ആഷ്മി വിനോയ് (സെന്റ് ജോസഫ് എൽപി സ്കൂൾ കോടഞ്ചേരി, രണ്ടാം സ്ഥാനം അദ്വിക് വി ചന്ദ്രൻ(ജിഎൽപിഎസ് കോരങ്ങാട്), മൂന്നാം സ്ഥാനം ഹാത്തിം ഹുസൈൻ (ജിഎൽപിഎസ് കോരങ്ങാട് ). എന്നിവർ കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ ഒന്നാമതായി ആർ വിപഞ്ചിക (ജിയുപിഎസ് താമരഗശ്ശേരി), രണ്ടാമതായി വിജി ആദർശ് (സെന്റ്തോമസ് യുപിഎസ് തെയ്യപ്പാറ ), മൂന്നാമതായി എം ഇസ മെഹ്ബിൻ (ജിഎംയുപിഎസ് പള്ളിപ്പുറം)അർഹത നേടി.
അറിവുത്സവ മത്സര പരിപാടി സിപിഐ താമരശ്ശേരി മണ്ഡലം സെക്രട്ടറി ടി എം പൗലോസ് ഉദ്ഘാടനം ചെയ്തു.
സോമൻ പിലാത്തോട്ടം അധ്യക്ഷത വഹിച്ചു.എകെഎസ്ടിയു ജില്ലാ സെക്രട്ടറി ബി ബി ബിനീഷ് മുഖ്യ പ്രഭാഷണം നടത്തി. സിപിഐ മണ്ഡലം അസി. സെക്രട്ടറി എ എസ് സുഭീഷ് , ലോക്കൽ സെക്രട്ടറി പി ഉല്ലാസ് കുമാർ , പ്രധാനധ്യാപിക എ പി മിനി, കെ വി ബിന്ദു, എംപിടിഎ പ്രസിഡണ്ട് കെ പി രശ്മി എന്നിവർ സംസാരിച്ചു. വിജയിച്ച കുട്ടികൾക്ക് മെമന്റോ സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post