കോന്നി: മൂവാറ്റുപുഴ -പുനലൂർ സംസ്ഥാനപാതയിൽ വീണ്ടും വാഹനാപകടം. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യുവതിക്ക് ദാരുണാന്ത്യം.
പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി (31) ആണ് മരണപ്പെട്ടത്. കോന്നി കൊല്ലം പടിയിൽ വച്ച് പത്തനംതിട്ട ഭാഗത്തേക്ക് സഞ്ചരിച്ച കെഎസ്ആർടിസി ബസ്സും പുനലൂർ ഭാഗത്തേക്ക് സഞ്ചരിച്ച ആമിനാബീവിയുടെ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടം നടന്ന ഉടനെ തന്നെ ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു ആമിന ബീവി.