ബത്തേരി: സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 7 ചാക്ക് ഹാന്‍സ് പാക്കറ്റുകള്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസെടുത്തു.
കഴിഞ്ഞ ജൂണില്‍ പിടിച്ചെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കുക യും, പിന്നീട് കോടതി സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്ത ഹാന്‍സ് പാക്കറ്റുകള്‍ സ്‌റ്റേഷന്‍ വളപ്പിലെ കെട്ടിടത്തോട് ചേര്‍ന്നുള്ള മുറിയിലാണ് സൂക്ഷിച്ചിരുന്നത്.
#Hanstheft #Bathery