കുറ്റ്യാടി: തളീക്കരയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കക്കൂടാരം നെല്ലിപ്പറമ്പത്ത് ഷിഞ്ജിത്ത് (ഷിഞ്ചു)–സിനി ദമ്പതികളുടെ മകൻ പ്രത്യുജിത്ത് (23) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി തളീക്കരയിൽ വച്ചായിരുന്നു അപകടം. പ്രത്യുജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രത്യുജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രിയ ഏക സഹോദരിയാണ്. മരുതോങ്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പ്രിയ.
അപകടവുമായി ബന്ധപ്പെട്ട് കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.