അടിവാരം അങ്ങാടിയിലെ ബസ്സ് സ്റ്റോപ്പ് നിലനിർത്തണമെന്ന് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാരം നുസ്രത്ത് മദ്രസയിൽ വെച്ച് ചേർന്ന പ്രദേശത്തെ യാത്രക്കാരുടെയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരുടെയും യോഗത്തിൽ പുതുപ്പാടി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ പി വി മുരളീധരൻ, ലാലി ജോസഫ്,ശിഹാബ് അടിവാരം, അസീസ് തുടങ്ങിയവർ സംസാരിച്ചു, ജോയി ജോർജ്, E അബ്ദുൽ കരീം, ജിജി മുഹമ്മദ്,ജാഫർ അറഫ, ഷംഷാദ്, ഷാമിൽ അടിവാരം, രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി