Trending

താമരശ്ശേരി ചുരം മാലിന്യമുക്തമാക്കല്‍: ‘അഴകോടെ ചുരം’ ശുചീകരണ യജ്ഞം നടത്തി.


താമരശ്ശേരി ചുരം മാലിന്യമുക്തമാക്കുന്നതിനാ ‘അഴകോടെ ചുരം 2026’ ശുചീകരണ യജ്ഞം നടന്നു  . ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും (ബി.എം.സി) പുതുപ്പാടി, താമരശ്ശേരി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബി.എം.സികളുടെയും ആഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്‌. രാവിലെ ഒമ്പതിന് ചുരം രണ്ടാം വളവില്‍ ഉദ്ഘാടന ചടങ്ങ് നടന്നു.

 സി.കെ കാസിം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു.

ലക്കിടി മുതല്‍ ചിപ്പിലിത്തോട് വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചുരം പാതയിലും പരിസരങ്ങളിലുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. ജനപ്രതിനിധികള്‍, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ചുരം സംരക്ഷണ സമിതി, ഗ്രീന്‍ ബ്രിഗേഡ് അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കൊപ്പം പുതുപ്പാടി ഗവ. എച്ച്.എസ്.എസ്, താമരശ്ശേരി ജി.എച്ച്.എസ്.എസ്, ലിസ്സ കോളേജ്, എം.ജി.എം ഹൈസ്‌കൂള്‍, മര്‍കസ് കോളേജ് എന്നിവിടങ്ങളില്‍നിന്നുള്ള നാനൂറിലധികം ജൈവവൈവിധ്യ ക്ലബ് അംഗങ്ങളും എന്‍.എസ്.എസ് വോളണ്ടിയര്‍മാരും പങ്കാളികളാകളായി. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post