Trending

നോ എട്രിയിലൂടെ പ്രവേശിച്ച സ്വകാര്യ ബസ്സ് ഇടിച്ച് കാൽനടയാത്രക്കാരിയായ പെട്രോൾ പമ്പ് ജീവനക്കാരിക്ക് പരിക്ക്.

താമരശ്ശേരി: താമരശ്ശേരി ചുങ്കം ടെലഫോൺ എക്ചേഞ്ചിന് മുന്നിൽ വെച്ച് സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു.

ചുങ്കം Dews & Co പെട്രോൾ പമ്പിലെ ജീവനക്കാരി സുമിത്രക്കാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബസ് കയറാനായി പോകുമ്പോൾ കൊയിലാണ്ടി ഭാഗത്തു നിന്നും ബസ്സുകൾക്ക് പ്രവേശനമില്ലാത്ത വഴിക്ക് മിനി ബൈപ്പാസിലേക്ക് കയറിയ സ്വകാര്യ ബസ്സാണ്  തൻ്റെ ഷോൾഡറിൽ തട്ടിയതെന്ന് സുമിത്ര പറഞ്ഞു, ഇടിയുടെ ആഘാതത്തിൽ തെറ്റിച്ച് ടെലഫോൺ എക്ചേചേഞ്ച് ഗേറ്റിന് സമീപത്തേക്ക് തെറിച്ചുവീണെങ്കിലും ബസ്സുകാർ തിരിഞ്ഞു നോക്കാതെ പോയതായി ദൃസാക്ഷികളും പറഞ്ഞു.

സമീപത്തെ CC tv ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ യഥാർത്ഥ വസ്തുത പുറത്തു വരികയുള്ളൂ.


 തങ്ങളുടെ ബസ്സ് സ്ത്രീയുടെ ദേഹത്ത് തട്ടിയിട്ടില്ലെന്നാണ് ആരോപണ വിധേയരായ ബസ്സ് ജീവനക്കാർ പറയുന്നത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post