Trending

കുട്ടികളുടെ കലാവൈഭവവുമായി ‘തില്ലാന 2K26’


കൈതപ്പൊയിൽ: MES Fathima Rahim Central School, Kaithapoyil-ൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ആർട്സ് ഫെസ്റ്റ് *‘Thillana 2K26’* ശ്രദ്ധേയമായി.

 ഗ്രാമപഞ്ചായത്ത് മെമ്പറും ഗായകനുമായ  ഫൈസൽ NK  ഗാനം ആലപിച്ച്  പരിപാടി ഉദ്ഘാടനം ചെയ്തു. 

നൃത്തം, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ കലോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു.
സ്കൂൾ മാനേജർ കെ. എം. ഡി. മുഹമ്മദ്, ട്രഷറർ എ. സി. അബ്ദുൽ അസീസ്, പ്രിൻസിപ്പൽ ജോൺ ജോസഫ്, വൈസ് ചെയർമാൻ ആർ. കെ. മൊയ്തീൻ കോയ, ജോയിന്റ് സെക്രട്ടറി ജാഫർ പി., PTMA പ്രസിഡന്റ് മുഹമ്മദലി ബാവ എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും *‘Thillana 2K26’* മികച്ച വേദിയായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post