Trending

ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്.


താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കക്കയം കോഴിക്കുന്നേൽ വിഷ്ണു (28)നാണ് പരിക്കേറ്റത്. 


താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർ ഭാഗത്ത് തെറ്റായ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.


താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി


T News

working in the field of advertising and printing

Post a Comment

Previous Post Next Post