തച്ചംപൊയിൽ : താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 21 മെമ്പർ എം.കെ അബ്ദുൽ റഷീദ്ന്റെ നേതൃത്വത്തിൽ വാർഡ് പരിധിയിലുള്ള ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും ആദരിച്ചു.
വാർഡ് മെമ്പറിന്റെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പി ഗിരീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.
റസീന സിയാലി മുഖ്യ അതിഥിയായി. എ.കെ അബ്ദുൽ ലത്തീഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വി.ആർ കാവ്യ, വാർഡ് വികസന സമിതി അംഗം എൻ പി മുഹമ്മദലി മാസ്റ്റർ , മുൻ വാർഡ് മെമ്പർ സി.പി റംല ഖാദർ,റഫീഖ് തച്ചംപൊയിൽ,റഹീമ എൻ.പി,ഷാഹില വി.സി എന്നിവർ ആശംസകൾ അറിയിച്ചു.
നസൽ ഹാദി എൻ.പി മൊമെന്റോ വിതരണത്തിന് നേതൃത്വം നൽകി.വാർഡ് വികസന സമിതി കൺവീനർ സി.പി അബ്ദുൽ കാദർ സ്വാഗതവും എൻ.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾ നാട്ടിലെ പ്രബുദ്ധരായ നേതാക്കൾ പ്രവർത്തകർ എല്ലാവരുടെയും സാന്നിധ്യം കൊണ്ട് പരിപാടി വൻ വിജയമായി ശ്രദ്ധേയമായി.