Trending

നാളെ സംസ്ഥാന വ്യാപകമായി KSU വിദ്യഭ്യാസ ബന്ദ്.

നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്‌ത വിദ്യാർത്ഥി സമൂഹത്തെ തെരുവിൽ വലിച്ചിഴച്ചതിലും, നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പി മാരെ കയ്യേറ്റം ചെയ്‌ത മോദി സർക്കാറിൻ്റെ ഭരണകൂട ഭീകരതക്കെതിരെയും നാളെ 23/07/2026 വ്യാഴാഴ്ച‌ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിന് KSU സംസ്ഥാന പ്രസിഡന്റ് ശ്രീ. അലോഷ്യസ് സേവ്യർ അറിയിച്ചു.

ബന്ദിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്‌കരിക്കുകയും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ബന്ദിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post