Trending

അമിത ജോലിഭാരം;കണ്ടക്ടർക്ക് ദേഹാസ്വസ്ഥ്യം, KSRTC ബാംഗ്ലൂർ സ്വിഫ്റ്റ് ബസ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.



താമരശേരി: KSTRC കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ ഡീലക്സ് എയർ ബസ്സിലെ കണ്ടക്ടർ കം ഡ്രൈവറായ തേഞ്ഞിപ്പാലം സ്വദേശി വീനീതിനെയാണ് യാത്രക്കിടെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച കോഴിക്കോട് - പാലക്കാട് പ്രിയദർശനി ബസ്സിൽ ഡ്രൈവറായി ജോലി നോക്കിയ വിനീത് ഇന്നലെ രാവിലെയാണ് ജോലി അവസാനിച്ചത്.പിന്നീട് ഡിപ്പോയിൽ വിശ്രമിച്ച് വീട്ടിൽ പോകുകയായിന്നു. വീട്ടിൽ എത്തിയ സമയത്താണ് വീണ്ടും ബാംഗ്ലുരുവിലേക്ക് നിർബന്ധിച്ച് ഡ്യൂട്ടി നൽകിയത്.  സ്വാഭാവികമായും രണ്ടു ദിവസം ലഭിക്കേണ്ട റസ്റ്റ് ലഭിച്ചിരുന്നില്ല.

 വിശ്രമമില്ലാത്തതിനെ തുടർന്നുള്ള ശാരീരിക അവശത മൂലം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്.

ബസ്സും യാത്രക്കാരും താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ്. വഴിയിൽ ബുക്ക് ചെയ്ത യാത്രക്കാരരും കാത്തിരിപ്പാണ്.

കഴിഞ്ഞ 5 വർഷമായി എം പാനൽ ആയി ജോലി ചെയ്യുന്ന ആളാണ് വിനീത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post