Trending

താമരശ്ശേരി ചുരത്തിൽ KSRTC സംരക്ഷണഭിത്തിയിൽ കയറി ഇറങ്ങി മൂന്നു പേർക്ക് പരിക്ക്.


താമരശ്ശേരി ചുരം രണ്ടാം വളവിൽ കാറിന് സൈഡ് കൊടുക്കുന്നതിനിടെ അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC പ്രയദർശനി ടി ടി ബസ്സ് സംരക്ഷണഭിത്തിയിൽ കയറി ഇറങ്ങി മൂന്നു പേർക്ക് പരിക്കേറ്റു.

പിൻസീറ്റിൽ ഇരുന്ന യാത്രക്കാരാണ് മുകളിലേക്ക് ഉയർന്ന് താഴെ വീണത്. വീഴ്ചയുടെ ആഘാതത്തിൽ വയനാട് വടുവൻചാൽ നെടുംങ്കരണ സ്വദേശി അബൂബക്കർ (54), അമ്പലവയൽ സ്വദേശി കമല (70), കൊടുവള്ളി മണ്ണിൽക്കടവ് സ്വദേശി സി മൂസ (76) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ അതേ ബസ്സിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികിത്സക്ക് ശേഷം അബൂബക്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ 11.30 ഓടെയായിരുന്നു അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post