താമരശ്ശേരി:യുഡിഎഫ് ഇന്ദിരാ കട്ട് കേരളത്തിന് വേണ്ട,വൈദ്യുതി വിതരണം സർക്കാർ സമ്പൂർണ്ണ പരാജയം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു .
നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ ജനദ്രോഹ നടപടിക്കെതിരെ നടത്തിയ മാർച്ച് dyfi ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റും ആയ അഖിൽ എൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ജോ:സെക്രട്ടറി എം.ആർ ഷംജിത്ത് അധ്യക്ഷത വഹിച്ചു
ജില്ലാ കമ്മിറ്റി അംഗം സ്വാതി പി ടി സ്വാഗതവും, വി.കെ.ശ്രീബിൻ നന്ദിയും പറഞ്ഞു