വികസന പ്രവർത്തനങ്ങളിലും പദ്ധതി നിർവ്വഹണത്തിലും മികവ് പുലർത്തി, കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്.
ഭരണസമിതിയുടെയും, ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായാണ് നേട്ടം കൈവരിക്കാനായത്.
നാളെ (ജൂലൈ 17) രാവിലെ 10.30-ന് കലക്ട്രേറ്റിൽ വെച്ച് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഭരണ സമിതി പുരസ്കാരം ഏറ്റുവാങ്ങും.