Trending

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

തിരുവനന്തപുരം: കണ്ഠരര് രാജീവരർക്ക് പകരം മകൻ ബ്രഹ്മദത്തൻ ശബരിമലയിലെ പുതിയ തന്ത്രിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ചിങ്ങം ഒന്നിന് താന്ത്രികാചാരപ്രകാരം ചുമതലയേൽക്കും. അടുത്ത വർഷം കർക്കിടകം 31 വരെയാണ് ബ്രഹ്മദത്തന്‍റെ കാലാവധി.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനം.

തന്ത്രിസമിതിയുടെ അനുകൂല നിർദേശപ്രകാരമാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. വിവരം സ്പെഷ്യൽ കമ്മീഷണർ മുഖേന തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും.


T News

working in the field of advertising and printing

Post a Comment

Previous Post Next Post