Trending

'ലേഡി ഡോൺ' കീർത്തനയ്ക്ക് പിന്നാലെ മറ്റൊരു അധ്യാപിക കൂടി; മരുതോങ്കര എംഡിഎംഎ കേസിൽ കൂരാച്ചുണ്ട് സ്വദേശി അറസ്റ്റിൽ

പേരാമ്പ്ര:മരുതോങ്കരയിലെ എംഡിഎംഎ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ. അധ്യാപികയായ കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് അറസ്റ്റിലായത്. മയക്കുമരുന്നു മാഫിയയുടെ സാമ്പത്തിക ഇടപാടുൾ നടത്തിയ ആൾ എന്ന നിലയിലാണ് അറസ്റ്റ്.


ആവശ്യക്കാരുമായി നേരിട്ട് ഇടപെടാതെ ഇവരുടെ അക്കൗണ്ടിലായിരുന്നു ആവശ്യക്കാർ നേരിട്ട് പണം അയച്ചു നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മരുതോങ്കര സ്വദേശി കീർത്തന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ടി ന്യൂസ്

ലഹരി സംഘങ്ങൾക്കിടയിൽ 'ലേഡി ഡോൺ' എന്ന പേരിലാണ് കീർത്തന അറിയപ്പെട്ടിരുന്നത്. ലഹരിമരുന്ന് കച്ചവടത്തിലെ സാമ്പത്തിക ഇടപാടുകൾക്കായി സ്വന്തം ബാങ്ക് അക്കൗണ്ട് കൈമാറിയ കീർത്തനയെ വടകര പൊലീസും ഡാൻസാഫും ചേർന്ന് പേരാമ്പ്രയിൽ നിന്നാണ് പിടികൂടിയത്.

കായിക അധ്യാപികയും മുൻ കായികതാരം കൂടിയാണ് കെ സി കീർത്തന.സ്കൂബ യോഗ പരിശീലിക്കയായും നിരവധി സ്കൂളുകളിൽ ഇവർ പ്രവർത്തിച്ചിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ കീർത്തനയുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്നും പോലീസ് അനേഷിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 2 ഗ്രാം എം.ഡി.എം.എ.യുമായി വടകര ആവിക്കൽ ബീച്ച് സ്വദേശി സഫാൻ എന്ന യുവാവ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്രയിൽ വെച്ച് പൊലീസ് കീർത്തനയെ കസ്റ്റഡിയിലെടുത്തത്.

ലഹരി ഇടപാടുകാർ ആവശ്യപ്പെടുന്ന പണം കീർത്തനയുടെ അക്കൗണ്ടിലേക്ക് വരികയും, തുടർന്ന് മറ്റൊരു ഇടപാടുകാരൻ വഴി ആവശ്യക്കാർക്ക് മരുന്ന് എത്തിക്കുകയുമായിരുന്നു ഇവരുടെ രീതി.

കീർത്തനയുടെ അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് പണം അയച്ച ആളുകളുടെ വിവരങ്ങളും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്. ലഹരി കച്ചവടത്തിനായി പ്രതികൾ 'മണി മ്യൂൾ' സംവിധാനമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post