താമരശ്ശേരി: ഹൈവേ പെട്രോളിങ്ങ് ഡ്യൂട്ടിക്കിടെ അശ്ലീലവർഷവും, ആക്രമവും, പോലീസ് ഉദ്യോഗസ്ഥൻ്റെ ഫോൺ തട്ടിപ്പറിച്ച് റോഡിൽ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ താമരശ്ശേരി പോലീ അറസ്റ്റു ചെയ്തു, തുടർന്ന് തുടർന്ന് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് പി ദിനേഷ്, ഹൈവേ പോലീസിലെ സീനിയർ സി പി ഒ സനോജ് കുമാർ എന്നിവരുടെ പരാതിയിൽ താമരശ്ശേരി തച്ചംപൊയിൽ ഷാഹിദ് അലി (42)ക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.
ഇന്നു രാവിലെ 11 മണിക്ക് മണിക്ക് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ചീനിമുക്ക് എന്ന സ്ഥലത്ത് ഹൈവേ പെട്രോൾ വാഹനം നിർത്തി ഡ്രൈവർ ഫോണിൽ സംസാരിക്കുന്ന സമയം പ്രതി വാഹനത്തിനടുത്തേക്ക് വന്ന് അശ്ലീല ഭാഷയിൽ പോലീസ് പാർട്ടിയെ അസഭ്യം വിളിച്ചു പറയുകയും പിന്നിൽ സൈഡ് സീറ്റിൽ ഇരുന്ന ദിനേഷിൻ്റെ 25000/- രൂപ വില വരുന്ന മൊബൈൽ ഫോൺ പ്രതി പിടിച്ചു വാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ച് നാശനഷ്ടം വരുത്തുകയും, വാഹനത്തിൽ നിന്നും
പുറത്തിറങ്ങിയ പരാതിക്കാരനെ തടഞ്ഞു വെച്ച് കഴുത്തിന് പിടിക്കുകയും കൈകൊണ്ട് അടിച്ചും വലതു കൈത്തണ്ടയിൽ കടിച്ചും പരിക്കേൽപ്പിക്കുകയും ഇത് തടയാൻ ശ്രമിച്ച എസ് ഐ ദിനേശന്റെ നെയിം പ്ലേറ്റ് വലിച്ചു പൊട്ടിക്കുകയും ഡ്രൈവർ സി പി ഒ മനോജ് കുമാറിന്റെ വലതു കൈ തിരിച്ചു പരിക്കേൽപ്പിക്കുകയും പരാതിക്കാരന്റെയും കൂടെ ജോലി ചെയ്യുന്നവരുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ പകർത്തി എന്ന് ആരോപിച്ചാണ് പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.പ്രതിയായ ഷാഹിദ് അലി ഡ്രൈവർ ജോലി ചെയ്തുവരുന്ന ആളാണ്.
എന്നാൽ ഈ വാർത്ത നൽകിയതിൻ്റെ പേരിൽ ലേഖകനുനേരെ ഭീഷണിയുമായി ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഇതിൽ പ്രധാനമായും വന്നിട്ടുള്ള ഭീഷണി വാട്ട്സ്ആപ്പ് വഴി+966 53 735 6578 ഈ നമ്പറിൽ നിന്നുമാണ്. ഇയാൾ സൗദി അറേബ്യൻനമ്പറിൽ നിന്നുമാണ് ഭീഷണി മുഴക്കിയത്.വിവരങ്ങൾ പോലീസിന് കൈമാറും.