Trending

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ്;പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം.

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് പിന്തുണയുമായി വന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത നരേന്ദ്ര മോദി സർക്കാരിനെതിരെ  പുതുപ്പാടി യൂത്ത്കോൺഗ്രസ് മണ്ഡലംകമ്മറ്റി നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ദീപു കണ്ണന്തറ അധ്യക്ഷത വഹിച്ചു. രതീഷ് പ്ലാപ്പറ്റ, സജീവ് പൂവണിയിൽ,  അഡ്വ ഷാഫി, ജോർജ് തോമസ്, നിഖിൽ കെ സണ്ണി,  ജിജോ അടിവാരം, ഷാമിൽ അടിവാരം, അതുൽ കാവുംപുറം, ജാസിം മലപുറം എന്നിവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post