ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പേരാമ്പ്രയിൽ പിടിയിലായത് രാസ ലഹരി വിൽപ്പന സംഘത്തിലെ വമ്പൻ സ്രാവുകൾ.
51.432ഗ്രാം MDMA യും എട്ടര ലക്ഷം രൂപയുമായി ക്രെറ്റ കാറും സഹിതം മൂന്നുപേരാണ് ഡാൻസാഫിൻ്റെ പിടിയിലായത്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ നർക്കോട്ടിക് ഡി വൈ എസ് പി.ടി. ഉത്തംദാസിൻ്റെ നേതൃത്വത്തിൽ ഉള്ള ഡാൻസഫ് ടീമിലെ എസ്.ഐമാരായ വിനീത് വിജയനും ,രാജീവ് ബാബുവും സംഘവും നടത്തിയ പരിശോധനയിൽ
ഇന്നലെ രാത്രി പേരാമ്പ്ര, വാല്യക്കോട് എന്ന സ്ഥലത്ത് വെച്ച്
1) മുഹമ്മദ് തസ്നീം (34), പുത്തൻപുരയിൽ ഹൗസ് ,ചേരാപുരം പോസ്റ്റ് ,കക്കട്ടിൽ,
2) സിറാജ് (42) , പിലാ ക്കൂൽ ഹൗസ് , ചേരാപുരം പോസ്റ്റ് കക്കട്ടിൽ
3) മുഹമ്മദ് യാസീൻ .(24) , തച്ചക്കര ഹൗസ്, ബാംഗ്ലൂർ ,കർണാടക
എന്നീ മൂന്നു പേരെ
51.432 ഗ്രാം എം ഡി എം എ യും എട്ടര ലക്ഷം രൂപയുമായി KA.53. MD.5418 നമ്പർ Cretta Car സഹിതം പിടികൂടി
ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിച്ചു വിൽപന നടത്തുന്നതിനിടയിലാണ് ഇന്ന് പുലർച്ചെ വാല്യക്കോട്- മുളിയങ്ങൽ റോഡിൽ വെച്ച് റൂറൽ എസ് പി ക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാവുന്നത്. കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡിഎം എ. പണം സീറ്റിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ലഹരി വിറ്റ പണമാണ് എട്ടര ലക്ഷം രൂപയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.കോഴിക്കോട് ,മലപ്പുറം , വയനാട് ജില്ലകളിൽ മൊത്തവിതരണക്കാരാണ് പ്രതികൾ. ആറ് മാസമായി പ്രതികൾ ഡൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി വിൽപന നടത്തിയതിൻ്റെ വിവരങ്ങളും പ്രതികൾ പൊലീസിനോട് വിവരിച്ചു. മുൻപ് വിദേശത്തായിരുന്ന തസ്നിം സാമ്പത്തികമായി തകർന്നതിനെ തുടർന്ന് പെട്ടെന്ന് പണം ഉണ്ടാക്കാനായി ലഹരി വിൽപന തുടങ്ങുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ലഹരി വിൽപ്പനക്കാരാണ്
തസ്നിമും സിറാജും.ആഡംബര കാറുകൾ വാടകക്ക് എടുത്തും യുവതികളെയും ചെറുപ്പക്കാരെയും ലഹരി ശൃംഖലയിൽ ചേർത്തും ആണ് വിൽപന നടത്തിതീരുന്നത്. സ്ത്രീകളെ കരിയർ ആയി ഉപയോഗിച്ചതായി വിവരമുണ്ട്.
പ്രതികളെ പിടികൂടിയ സംഘത്തിൽ ഡാൻസാഫ് അംഗങ്ങളായ എ എസ് ഐ മാരായ എൻ എം ജയരാജൻ, ഷാജി വി വി, ബിനീഷ്.വി .സി, സദാനന്ദൻ. വി, സുനിൽ കുമാർ. സി എം ,സീനിയർ സി പി ഒ മാരായ ജിനീഷ് പി പി, അനസ്. പി .കെ, അഖിലേഷ് ഇ.കെ, സി പി ഒ മാരായ അനൂപ് സെൻ, ലിധിൻ . ഡി. ബി, റിജേഷ് . ഓ. എം,മിഥുൻമോഹൻ
എന്നിവരും ഉണ്ടായിരുന്നു
ജില്ലയിൽ
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കർശന പരിശോധന തുടരുമെന്ന് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ഉത്തം ദാസ് അറിയിച്ചു