Trending

ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് കുട വിതരണം ചെയ്തു.


താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ 10 വർഷമായി സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ മഴക്കാല സേവന പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി വിവിധ സ്വകാര്യ സ്ഥാപനങ്ങളും സംരംഭകരും കുടകൾ നൽകി സഹകരിച്ചു.
വിവിധ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ ചുരം സംരക്ഷണ സമിതി ഭാരവാഹികൾ കുടകൾ ഏറ്റുവാങ്ങി. മഴക്കാലത്ത് യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങളും അടിയന്തര സാഹചര്യങ്ങളിലെ സേവന പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ ഈ സഹായം ഉപകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സഹകരണം നൽകിയ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും ചുരം സംരക്ഷണ സമിതി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post