Trending

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന യുവതി മരിച്ചു

 കൊയിലാണ്ടി:ചെങ്ങോട്ടുകാവ് നന്തി ബൈപ്പാസ് റോഡിൽ മണമലിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിക്കോടി തെക്കേ കൊല്ലന്റെ കണ്ടി ശ്രീനിലയം വീട്ടിൽ ഹരീഷ് കുമാറിന്റെ മകൾ തീർത്ഥ (23) ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മണമൽ ഭാഗത്തുവെച്ച് KL 56 AA 3856 നമ്പർ മോട്ടോർസൈക്കിളും KL 56 M 2391 നമ്പർ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളിലുമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. സുഹൃത്തിനൊപ്പം 
മോട്ടോർസൈക്കിളിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന തീർത്ഥയ്ക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഉടൻ തന്നെ തീർത്ഥയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന്  ഉച്ചയ്ക്ക് 12.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post