Trending

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കണ്ണൂർ പൈസക്കരിയിലാണ് സംഭവം. പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്.

തേങ്ങയിടാൻ കയറിയപ്പോഴാണ് സജിയ്ക്ക് കടന്നൽ കുത്തേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. പടുവിലങ്ങിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാനായി തെങ്ങിൽ കയറിയപ്പോൾ സജിക്ക് കടന്നലിന്റെ കുത്തേൽക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് വൈകിട്ട് പൈസക്കരി ദേവമാതാ ഫറോന പള്ളിയിൽ സംസ്കരിക്കും.



T News

working in the field of advertising and printing

Post a Comment

Previous Post Next Post