Trending

തിരുവമ്പാടി പുല്ലൂരാംപാറ പള്ളിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം: വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



പുല്ലൂരാംപാറ: പള്ളിപ്പടി അങ്ങാടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം (ജൂലൈ 18, ശനിയാഴ്ച) പള്ളിപ്പടി അങ്ങാടിയിലായിരുന്നു സംഭവം.

ആനക്കാംപൊയിലിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസ് പള്ളിപ്പടി അങ്ങാടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ട് എടുക്കുന്നതിനിടയിലാണ് സംഭവം നടന്നത്. ഈ സമയത്ത് ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ ബസ് ഇടിക്കുകയായിരുന്നു. എന്നാൽ ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വയോധികൻ നിലത്തു വീഴാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമീപത്തെ 'നേഹ ഫാൻസി'യിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മാത്രമാണ് ഇവിടെ വൻ ദുരന്തം ഒഴിവാക്കിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post