Trending

കോഴിക്കോട് നഗരത്തെ നടുക്കിയ അരുംകൊലക്ക് പിന്നിൽ ബന്ധു, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.


കോഴിക്കോട്:  പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38)വിനെ കൊലപ്പെടുത്തിയ കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയിൽതാഴo തെക്കിനേടത്ത് മീത്തൽ ദീപക് (21) പിടിയിലായത്.

 കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ. പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ 19-ാം തീയതി പുലർച്ചെയാണ് പാളയം ബസ്‌സ്റ്റാൻ്റിൻ്റെ പുറകിലുള്ള ഒറ്റമുറിയുള്ള വീട്ടിൽ  പുലർച്ചെ മൂന്നു മണിയോടെ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മകനെ പശുവിനെ കറക്കാൻ വേണ്ടി വിളിക്കാൻ എത്തിയ അമ്മയാണ് റൂമിലെ കട്ടിലിന് മുകളിൽ രക്തത്തിൽ കുളിച്ച നിലയിൽ ബിജുവിനെ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടർന്ന് ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ  മരണം കഴുത്തിലും മറ്റുമുള്ള 48ാളം മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായി.

ആദ്യഘട്ടത്തിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട തർക്കങ്ങളാകാമെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചിരുന്നെങ്കിലും, പോലീസ് എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഒടുവിൽ  ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് കൊലപാതകം നടത്തിയത് അടുത്ത ബന്ധുവായ വെറും 21 വയസ്സുള്ള ദീപക്കാണെന്ന് കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിനും മറ്റും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ചികിത്സയ്ക്ക് വിധേയനാക്കാൻ ബിജു നിർബന്ധിച്ചിരുന്നതും, മൂന്ന് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ബിജുവും പ്രതിയും തമ്മിൽ അടിപിടിയുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വൈരാഗ്യം വർധിക്കാൻ കാരണമായതായി അന്വേഷണത്തിൽ വ്യക്തമായി.പ്രതി കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസും, രണ്ട് പേരെ മർദ്ദിച്ചതിന് കസബ സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു.അത് രക്ഷിതാക്കൾ ഇടപെട്ട്ഒത്തുതീർപ്പാക്കുകയായിരുന്നു.

#kozhikodepalayammurder
#kozhikodecitypolice 
#crimenews
T News

working in the field of advertising and printing

Post a Comment

Previous Post Next Post