പുതുപ്പാടി:
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഈങ്ങാപ്പുഴ-കോടഞ്ചേരി റോഡിൽ കുപ്പായക്കോട് ഫാക്ടറിപ്പടി എന്ന സ്ഥലത്തുവെച്ച് കുപ്പായക്കോട് കലമ്പുക്കാട്ടിൽ ബെർനിഷ് മാത്യു (28)നെ പട്ടിക ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടു പേരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
കുപ്പായക്കോട് കക്കോടൻ സൽസു തോമസ് പിതാവ് ,കക്കോടൻ തോമസ് എന്നിവരെയാണ് വധശ്രമം അടക്കം ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
പരാതിക്കാരനായ ബർണിഷ് മാത്യുവിൻ്റെ സുഹൃത്തും ബന്ധുവുമായ ബിനീഷിനെ തോമസും, മകൻ സൽസുവും മർദ്ദിക്കുന്ന അവസരത്തിൽ ഇത് തടഞ്ഞതിനെ തുടർന്നാണ് കുപ്പായക്കോട് ഫാക്ടറി പടി ബസ് സ്റ്റോപ്പിന് സമീപം വെച്ച് ബർണിഷ് മാത്യുവിനെ ക്രൂരമായി മർദ്ദിച്ചത്. ഇതിനു ശേഷം തന്നെ തൻ്റെ ബുള്ളറ്റിൽ മുട്ടിപ്പാറ എന്ന സ്ഥലത്തുള്ള വീട്ടിൽ എത്തിക്കണമെന്നും ഇല്ലെങ്കിൽ മരിച്ചു പോകുമെന്നും ബർണിഷ് മാത്യു സൽസുവിനോട് പറഞ്ഞു. തുടർന്ന് പ്രതി സൽസു - ബർണിഷിനെ വീട്ടിൽ എത്തിച്ചു, എന്നാൽ അവിടെ വെച്ച് സൽസുവിന് മർദ്ദനമേറ്റതായും പരാതിയുണ്ട്.
പ്രതികൾ ബധിരനായ യുവാവിനെ മർദ്ദിച്ചത് ബിനീഷ് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.ആദ്യം പ്രതികൾ ബിനീഷിനെ മർദ്ദിക്കുകയും ഇത് തടഞ്ഞതിനെ തുടർന്ന് ബർണിഷ് മാത്യുവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
പ്രതികൾ പ്രദേശത്ത് അനധികൃത മദ്യവിൽപ്പനക്കാരാണെന്ന് നാട്ടുകാർ പറഞ്ഞു. എല്ലാവരും മദ്യപാനികളുമാണ്.
സൽസ് തോമസും, ബർണിഷും നിരവധി കേസുകളിലെ പ്രതികളാണ്