താമരശ്ശേരി യു.പി സ്കൂളിൽ താമരശ്ശേരി പഞ്ചായത്ത് 6 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സാനിറ്ററി കോംപ്ലക്സ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി അബ്ദുൽ ഗഫൂർ, കാവ്യ. വി.ആർ, നസീറഷരീഫ്, വാർഡ് മെമ്പർമാരായ ആസാദ് കാരാടി, ഖദീജ സത്താർ, ജ്യോതി കെ.സി.ഷീജ ദിലീപ്. ബി.പി.ഒ.മെഹറലി, എസ്.എം.സി.ചെയർമാൻ സുൽഫിക്കർ, ഹെഡ്മാസ്റ്റർ അബ്ദുൽ സലാം, പി ടി എ പ്രസിഡണ്ട് ഷൈജു പി., അനിൽ,സജി, സുരേഷ് ബിൻസി എന്നിവർ സംബന്ധിച്ചു.