Trending

പേരാമ്പ്രയിൽ വൻ എംഡിഎംഎ വേട്ട; എട്ടു ലക്ഷം രൂപയും കാറുകളുമായി മൂന്ന് പേർ പിടിയിൽ


​പേരാമ്പ്ര: വാല്യക്കോട് കനാൽ റോഡ് ജംഗ്ഷനിൽ വെച്ച് വൻ ലഹരിമരുന്ന് വേട്ട. ഇന്ന് പുലർച്ചെയോടെ പേരാമ്പ്ര പോലീസ് നടത്തിയ പരിശോധനയിൽ 50 ഗ്രാമിലധികം തൂക്കം വരുന്ന എംഡിഎംഎയുമായി മൂന്ന് പേരെ പിടികൂടി. പ്രതികളിൽ നിന്ന് ലഹരിമരുന്നിന് പുറമെ എട്ടര ലക്ഷം രൂപയും, രണ്ട് കാറുകളും, നാല് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
​പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ഏകദേശം ഒമ്പതര ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. വേളം സ്വദേശികളായ രണ്ടുപേരും കർണാടക സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.
​വാല്യക്കോട് കനാൽ റോഡ് വിജനമായ പ്രദേശമായതിനാൽ, ലഹരിമരുന്ന് കൈമാറ്റത്തിന് ഇവർ ഈ സ്ഥലമാണ് പതിവായി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പേരാമ്പ്ര എസ്ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘമാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post