Trending

ബസ് സർവീസ് പുനസ്ഥാപിക്കണം

താമരശ്ശേരി :താമരശ്ശേരിയിൽ നിന്നും കോഴിക്കോട് പ്രൊവിഡൻസ് വുമൺസ്കോളേജിലേക്ക് സർവ്വീസ് നടത്തിയിരുന്നു കെ. എസ്. ർ. ടി. സി ബസ് സർവ്വീസ് പുനസ്ഥാപിക്കണമെന്ന് താമരശ്ശേരി സോഷ്യൽ വെൽഫയർ സൊസൈറ്റി ആവശ്യപെട്ടു.
  വർഷങ്ങളായി താമരശ്ശേരി ഡിപ്പൊയിൽ നിന്ന് രാവിലെ 7.45ന് കൊടുവള്ളി- കുന്നമംഗലം- മാലാപറമ്പ് പ്രൊവിഡൻസ് വുമൺസ് കോളേജിലൂടെ സർവ്വീസ് നടത്തി യിരുന്ന ബസ് നിർത്തലാക്കിയത് മൂലം താമരശ്ശേരി മേഖലയിലെ നിരവധി വിദ്യാർത്ഥി നികൾ വലിയ ദുരിതമനുഭവിക്കേണ്ട അവസ്ഥയാനുള്ളത്. കോളേജ് ഭാഗത്തേക്ക് നേരിട്ട് ബസ് സർവ്വീസ് ഇല്ലാത്തതിനാൽ നിലവിൽ മൂന്ന് ബസ്സിൽ കയറി യാത്ര ചെയ്യേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.  ഈ റൂട്ടിൽ സ്വകാര്യ ബസ് സർവ്വീസ് ഇല്ലാത്തതും ഈ സമയം കെ.എസ്. ആർ.ടി.സി യുടെ സർവ്വീസ് കുറവായത് കൊണ്ടും  വിദ്യാർത്ഥികൾക്ക് ഏറെ വൈകിയാണ്
കോളേജിലെത്തിച്ചേരുന്നത്.തിരിച്ചുവീട്ടിൽ എത്താൻ രാത്രി ഏറെ വൈകുന്നുണ്ട്. ആയതിനാൽ താമരശ്ശേരി നിന്നും പ്രൊവിഡൻസ് കോളേജ് വഴി കോഴിക്കോട്ടേക്കും തിരിച്ചും കെ. എസ്. ർ. ടി. സി ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യപെട്ടു കൊടുവള്ളി മണ്ഡലം എം.എ ൽ. എ, പി. കെ ഫിറോസിനും,  താമരശ്ശേരി അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർക്കും താമരശ്ശേരി സോഷ്യൽ വെൽഫയർ സൊസൈറ്റി നിവേദനം നൽകി .സൈൻ റഷീദ്, സി. കെ. അബ്ദുൽ സലാം, എ.കെ. മജീദ് എന്നിവരാണ് എം.എൽ എ ക്കും അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർക്കും നിവേദനം നൽകിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post