താമരശ്ശേര: ദേശീയപാത 766 കോഴിക്കോട് - കെല്ലഗൽ റോഡിൽ സ്ഥിരം അപകട മേഖലയായ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ വളവ് നിവർത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പതിവായി അപകടം നടക്കാറുള്ള ഇവിടെ വെച്ച് നിരവധി പേർക്ക് ജീവൻ പൊലിയേണ്ടി വന്നിട്ടുണ്ട്.ഇതിൻ്റെ ഒടുക്കത്തെ ഇരയാണ് ഇന്നലെ ബസ്സും, ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് മരിച്ച പുൽപ്പള്ളി സ്വദേശി അരുൺ സജി.
ഇരു ഭാഗത്തു നിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് പരസ്പരം കാണാൻ സാധിക്കാത്തതാണ് പ്രധാന അപകടകാരണം.
ഇനിയൊരു ജീവൻ നഷ്ടമാവാതിരിക്കാൻ റോഡിലെ വളവ് നിവർത്തുക മാത്രമാണ് ഏക പോംവഴി, ഇതിനായി സ്ഥലം വിട്ടു നൽകാൻ തയ്യാറാണെന്ന് സമീപവാസികളും, തൊട്ടടുത്ത മാർത്തോമ പള്ളി അധികൃതരും പറഞ്ഞു. ഇതിനു വേണ്ട കാര്യങ്ങൾ അടിയന്തിരമായി കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.