Trending

താമരശ്ശേരിയിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സഹയാത്രികൻ്റെ നില ഗുരുതരം



താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം  കൈതത്തറയിൽ  സ്വദേശി അരുൺ സജി ( 26) ആണ് മരിച്ചത്, കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിനാണ് പരിക്കേറ്റത്.അരുണിൻ്റെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മനു പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാവിലെ 9.45 ഓടെയായിരുന്നു അപകടം.
വയനാടു ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് അശ്രദ്ധമായി ലോറിയെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണം എന്നാണ്  ദൃസാക്ഷികൾ പറയുന്നത്.

.
T News

working in the field of advertising and printing

Post a Comment

Previous Post Next Post