ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
വയനാട് കോട്ടപ്പടി നെല്ലിമുണ്ട പാറമ്മൽ പി കെ റഹീം (49) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസമായി ഇയാൾ ലോഡ്ജിൽ താമസിച്ചു വരികയാണ്.
ബാത്ത് റൂമിലേക്ക് കയറുന്ന സ്റ്റെപ്പിൽ തല താഴേക്കായി കിടക്കുന്ന രൂപത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മുറിയിൽ കൂടെ താമസിച്ചിരുന്ന മേപ്പാടി സ്വദേശിയായ മറ്റൊരാൾ ഉച്ചയോടെ മുറിയിൽ നിന്നും പുറത്ത് പോയതാണ്.നിലവിൽ അയാളുടെ ഫോൺ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്.
മരണപ്പെട്ട റഹീമിന് അപസ്മാമാ രോഗം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.