പുതുപ്പാടി ഗ്രാമ പഞ്ചായത്ത് 5 -ാം വാർഡിലെ ചിപ്പിലിത്തോട് - മരുതിലാവ് റോഡിൻ്റെ ഇരുവശത്തുമുള്ള കാടുകൾ അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൻ വെട്ടിതെളിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ് മുന്നിസ ഷെരീഫ് പ്രവർത്തി ഉൽഘാടനം ചെയ്തു. പി.കെ സുകുമാരൻ (ജനറൽ സെക്രട്ടറി ചുരം സംരക്ഷണ സമിതി) സ്വാഗതവും. , മൊയ്തു മുട്ടായി (സമിതി പ്രസിഡൻ്റ്) അധ്യക്ഷതയും വഹിച്ചു ,വാർഡ് മെമ്പർ ശിഹാബ് അടിവാരം, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ ലത്തീഫ് പാലക്കുന്നൻ, ലത്തീഫ് K,ജസ്‌റ്റിൻ ജോസ്, സുലൈമാൻ, ജറീഷ്, റെജി, ജബ്ബാർ, ബഷീർ, രാഹുൽ -ഫാസിൽ, ബാവമസ്താൻ, അമ്പാടി ,ഗഫൂർ ഈങ്ങാപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.