മാനന്തവാടി: മാനന്തവാടി പനമരം റൂട്ടില്‍ കൈതക്കലിനും, കാപ്പുഞ്ചാലിനുമിടയിലായി കെ എസ് ആര്‍ ടി സി ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും ബത്തേരിക്ക് പോകുകയായിരുന്ന ബസ്സും, നിലമ്പൂരില്‍ നിന്നും ഇരിട്ടിയിലേക്ക് പോകുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് 9.45 ഓടെയായിരുന്നു അപകടം. കണ്ണൂര്‍ ബസ്സിലെ െ്രെഡവറടക്കമുള്ള യാത്രികര്‍ക്കാണ് കൂടുതല്‍ പരിക്കുകള്‍. എന്നാല്‍ ആരുടേയും പരിക്കുകള്‍ അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ലഭ്യമായ ആംബുലന്‍സുകളിലും, പോലീസ് വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കെ.എസ്.ആര്‍.ടി.സിബസ്സുകള്‍ കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്
byT News
•
0