കള്ളാടി ദുരന്തത്തിൽ മരണം എട്ടായി. ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ വിക്രം സിങ് റാണയുടെ മൃതദേഹമാകാം ഇതെന്നാണ് സംശയിക്കുന്നത്.
തുടർച്ചയായ അഞ്ചാം ദിവസവും നടന്ന തിരിച്ചിലിനിടെ ആണ് മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയുടെ താഴ്ചയിലുള്ള ചതുപ്പിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം ദുരന്ത ബാധിത പ്രദേശത്തെ ക്യാമ്പ് പിരിച്ചുവിട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിന് പിന്നാലെയാണ് ക്യാമ്പ് പിരിച്ചുവിട്ടതായി അറിയിപ്പ് വന്നത്. വസ്ത്രം മാറാൻ പോലും സൗകര്യമില്ലെന്നും സ്ത്രീകൾക്ക് ആവശ്യമായ അടിവസ്ത്രങ്ങളോ സാനിറ്ററി പാഡുകളോ അധികൃതർ നൽകിയിട്ടില്ലെ