Trending

ജന്തർ മന്തറിലെ പൊലീസ് അതിക്രമം: പ്രക്ഷോഭം നടക്കുന്നതുകൊണ്ട് മാത്രം വിദ്യാർത്ഥികളെ ആക്രമിക്കാൻ പാടില്ല; ദില്ലി പൊലീസിനെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

ദില്ലി പൊലീസിന് സുപ്രിംകോടതി വിമർശനം. ദില്ലി സമരത്തിനിടെ വിദ്യാർഥികളെ അക്രമിച്ച സംഭവത്തിലാണ് വിമർശനം.
പ്രതിഷേധിച്ചു എന്നതുകൊണ്ട് അതിരുകടന്ന നടപടികൾ പാടില്ലെന്ന് കോടതി പറഞ്ഞു. പ്രക്ഷോഭം നടക്കുന്നതുകൊണ്ട് മാത്രം ലാത്തിച്ചാർജോ വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമശ്രമമോ ഉണ്ടാകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.


അതേസമയം, ബീഹാറിൽ സമരക്കാർക്ക് നേരെ AK47 ഉപയോഗിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അഭിഷേക് പട്ടേലിനെ സസ്പെൻഡ് ചെയ്തു.

തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരുക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും കോടതിയിൽ. എല്ലാ ഹർജികളും നാളെ ഒന്നിച്ച് കേൾക്കണമെന്ന് കേന്ദ്രം. പ്രതിഷേധങ്ങൾക്കിടയിൽ ചില സാമൂഹ്യവിരുദ്ധരും നുഴഞ്ഞുകയറിയിട്ടുണ്ട് അതിനാൽ രാജ്യത്തൊട്ടാകെ നടപ്പാക്കാൻ കഴിയുന്ന മാർഗ്ഗനിർദ്ദേശം നൽകുമെന്നും അറിയിച്ചു. വിശദമായ വാദം നാളെ നടക്കാമെന്ന് ചീഫ് ജസ്റ്റിസ്





T News

working in the field of advertising and printing

Post a Comment

Previous Post Next Post