കൈതപ്പൊയിൽ: എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ് കേരളയുടെ ആഭിമുഖ്യത്തിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ, കൈതപ്പൊയിലിൽ സംഘടിപ്പിച്ച *സംസ്ഥാനതല ക്വിസ് മത്സരം 2026–27* ൽ എംഇഎസ് പട്ടാമ്പി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എംഇഎസ് പുത്തനത്താണി രണ്ടാം സ്ഥാനവും എംഇഎസ് കുറ്റിപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 എംഇഎസ് സ്കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തു. പൊതുവിജ്ഞാനം, യുക്തിചിന്ത, ഓർമ്മശക്തി, വിശകലനശേഷി എന്നിവ വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
സബ് ജൂനിയർ വിഭാഗത്തിൽ എംഇഎസ് പട്ടാമ്പി ഒന്നാം സ്ഥാനവും എംഇഎസ് കളൻതോട് രണ്ടാം സ്ഥാനവും എംഇഎസ് കുറ്റിപ്പുറം മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ എംഇഎസ് കുറ്റിപ്പുറം ഒന്നാം സ്ഥാനവും എംഇഎസ് പാലങ്ങാട് രണ്ടാം സ്ഥാനവും എംഇഎസ് പുത്തനത്താണി മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ എംഇഎസ് പട്ടാമ്പി ഒന്നാം സ്ഥാനവും എംഇഎസ് വളാഞ്ചേരി രണ്ടാം സ്ഥാനവും എംഇഎസ് പുത്തനത്താണി മൂന്നാം സ്ഥാനവും നേടി. സൂപ്പർ സീനിയർ വിഭാഗത്തിൽ എംഇഎസ് കുറ്റിപ്പുറം ഒന്നാം സ്ഥാനവും എംഇഎസ് തിരൂർ രണ്ടാം സ്ഥാനവും എംഇഎസ് പുത്തനത്താണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് വിതരണം ചെയ്തു. സമാപനച്ചടങ്ങിൽ എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി കെ. എം. ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോൺ ജോസഫ് സ്വാഗതവും എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ ബാലകൃഷ്ണൻ, എ. സി. അബ്ദുൽ അസീസ് എന്നിവർ ആശംസകളും അറിയിച്ചു.