Trending

യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ : കുന്നംകുളത്ത് യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം പെരുമ്പിലാവ് ആൽത്തറ കുടമുക്ക് പൂയംകുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
 തലപ്പള്ളി പറമ്പിൽ സജീവിന്റെ ഭാര്യ #ആതിര (33) ആണ് മരണപ്പെട്ടത്. എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ആതിര പതിവായി വരുന്ന സമയം കഴിഞ്ഞിട്ടും ആളെ കാണാതിരുന്നതിനെ തുടർന്നാണ് സ്ഥിരമായി ഇവർ വരുന്ന വഴിയിൽ ബന്ധുക്കളും അയൽവാസികളും അന്വേഷിച്ച് ഇറങ്ങിയത്. തുടർന്ന് റോഡിൽ ആതിരയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പൂയംകുളത്തിൽ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ കുന്നംകുളം ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. തുറന്ന കുന്നംകുളം പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹത എന്തെങ്കിലുമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post