താമരശ്ശേരി: വെഴുപ്പൂർ എ.എൽ.പി സ്കൂൾ മുൻ പ്രധാനാധാധ്യാപകനും തലമുറകളുടെ ഗുരുവര്യനുമായിരുന്ന ടി. ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും അമ്പലമുക്ക് സർഗവേദി ലൈബ്രറി ഒന്നാം വാർഷികാഘോഷവും നടത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റസീന സിയ്യാലി ഉദ്ഘാടനം ചെയ്തു. സർഗവേദി ലൈബ്രറി പ്രസിഡൻറ് പി. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എ. കെ അബ്ബാസ് ആമുഖ പ്രഭാഷണം നടത്തി. പതിനൊന്നാം വാർഡ് അംഗം കുടുക്കിൽ ബാബു മുഖ്യപ്രഭാഷണം നടത്തി. വെഴുപ്പൂർ എ. എൽ.പി സ്കൂൾ പ്രധാനാധ്യാപിക ഡെല്ല ഡേവിസ് ടി. ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെംബർരായ എ.പി. അനിൽ മാസ്റ്റർ, കുടുക്കിൽ ബാബു എന്നിവരെ ഡോ. സി.പി. അബ്ദുൽ ജമാൽ പൊന്നാട ചാർത്തി ആദരിച്ചു. പ്ലസ്ടു പരീക്ഷയിൽ മേഖലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ തീർത്ഥ ഷാജിക്ക് ടി. ബാലകൃഷ്ണൺ മാസ്റ്റർ സ്മാരക എൻഡോവ്മെൻറ് എ.പി. ഇബ്രാഹിം മാസ്റ്റർ സമ്മാനിച്ചു. കാഷ് അവാർഡ് സജീവ് അന്താനംകുന്ന് കൈമാറി. കുടുംബശ്രീ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വാത്സല്യം കുടുംബശ്രീക്ക് ഒാവറോൾ ട്രോഫി പഞ്ചായത്തംഗങ്ങളായ എ.പി. അനിൽ മാസ്റ്റർ, കുടുക്കിൽ ബാബു, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ. ലളിത എന്നിവർ ചേർന്ന് സമ്മാനിച്ചു. മേഖലയിൽനിന്ന് എം.ബി.ബി.എസ്, എൽഎൽബി , ജെ.ഇ.ഇ, എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, എൻ.എം.എം.എസ്, പരീക്ഷകളിൽ വിജയിച്ചവർ, വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം നേടിയവർ, വ്യത്യസ്ത രംഗങ്ങളിൽ േനട്ടങ്ങൾ കൈവരിച്ചവർ തുടങ്ങിയവരെയും ആദരിച്ചു. വിദ്യാർഥികൾക്കുള്ള കളറിങ് മത്സരത്തിൽ മാധവ് ഹരി, യദു ദേവ്, ഷെയ്സ ഹനം എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിഡിയോ എഡിറ്റിങ് മത്സരത്തിൽ അഹ്മദ് നഷ്വാൻ ഒന്നും റസിൻ മഹ്ഫൂസ് രണ്ടും സ്ഥാനങ്ങൾ േനടി.
കുടുംബശ്രീ ക്വിസ് മത്സരത്തിൽ അമൃത ബിജേഷ് (വാത്സല്യം), , സൗമ്യ ബിനീഷ് (വാത്സല്യം), റസിയ (ഒരുമ) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ േനടി. വായന മത്സരത്തിൽ ശരണ്യ, ശോഭ, രേഖ എന്നിവർ യഥാക്രമം ആദ്യ സ്ഥാനക്കാരായി. അഷ്കർ അമ്പലമുക്ക്, ബിജേഷ് അമ്പലമുക്ക് , രാജൻ കണാരൻ പാറക്കൽ,
ശ്യാമള വെഴുപ്പൂർ, കമല ടീച്ചർ, റഹ്മത്ത് ടീച്ചർ, സ്നേഹ സജീവ്, കെ.ടി. രജില, കെ. ഓമന എന്നിവർ സംസാരിച്ചു.
ഫോട്ടോ: അമ്പലമുക്ക് സർഗേവദി ലൈബ്രറി ഒന്നാം വാർഷികാഘോഷം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റസീന സിയ്യാലി ഉദ്ഘാടനം ചെയ്യുന്നു