Trending

ജനകീയ ഡോക്ടർ ശാന്താറാമിനെ അനുസ്‌മരിച്ച് നാട് .

കൈതപ്പൊയിലിലെ ജനകീയ ഡോക്ടർ 
ശാന്താറാമിനെ അനുസ്‌മരിച്ച് നാട് .
അദ്ദേഹത്തിന്റെ 
നാലാം ചരമ വാർഷീകത്തോടനുബന്ധിച്ച് കൈതപ്പൊയിൽ വ്യാപാര 
ഭവനിൽ നടന്ന അനുസ്മരണപരിപാടി 
സി കെ കാസിം എം എൽ 
എ ഉദ്ഘാടനം ചെയ്തു .
പുതുപ്പാടിക്കാർക്കും 
അയൽപ്രദേശത്തുകാർക്കും വേണ്ടി ജീവിതത്തിലെ 
നാല്പത് വർഷം ഓരോരുത്തരുടെയും പ്രിയപ്പെട്ട ഡോക്ടറായും 
പാവപ്പെട്ട രോഗികളുടെ 
സംരക്ഷകനായും ജീവിച്ച
ഡോക്ടറുടെ വിയോഗം 
ഇന്നും നാടിന്റെ 
തീരാനോവായി നിലകൊള്ളുന്നു .

ശാന്താറാം സൗഹൃദ 
വേദി ചെയർമാൻ ഗിരീഷ് 
ജോൺ അദ്ധ്യക്ഷതവഹിച്ചു 
കൺവീനർ വി കെ ഹുസൈൻകുട്ടി സ്വാഗതം 
പറഞ്ഞു .
സംസ്ഥാന സാക്ഷരതാ 
മിഷൻ ഡയറക്റ്ററായി 
നിയമനം ലഭിച്ച പുതുപ്പാടി 
ക്കാരൻ ഡോ അഹമ്മദുൽ 
കബീർ ,ചാന്ദ്‌ധീസ്ഗഡ് എയിംസിൽ പി ജി ഉന്നത 
പഠനത്തിന് ഉയർന്ന റാങ്കോടെ അഡ്മിഷൻ 
ലഭിച്ച ഡോ ഫെമിന ജാസ്മിൻ ,കരുണാഹോസ്പിറ്റലിലെ മികച്ചനേഴ്‌സിങ് സ്റ്റാഫ് 
ശ്രീജ വിജയൻ 
എന്നിവർക്ക് ശാന്താറാം 
സ്മാരക പുരസ്കാരങ്ങൾ 
നൽകി .പുതുപ്പാടി ഗ്രാമ 
പഞ്ചായത്ത് പ്രസിഡന്റ് 
ബിജുതാന്നിക്കാകുഴി ,
വൈസ് പ്രസിഡന്റ് നജ്മു
ന്നിസഷെരീഫ് ,കോഡിനേറ്റർ കെ സിദ്ദിഖ് ,സി എ മുഹമ്മദ് ,      
പി ആർ രാജേഷ് ,
ഡോക്ടർ ബിജിൻ ജോസഫ് ,ഡോക്ടർ ജിതിൻ .ഡോക്ടർ പരിമള 
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി ടി അഷ്‌റഫ് ,പി ടി ഷമീർ,സി പി സിദ്ദിഖ്‌കുട്ടൻ,ആബിദ് മാസ്റ്റർ പ്രസംഗിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post