താമരശ്ശേരി റോട്ടറി ക്ലബ്ബിൻറെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് താമരശ്ശേരി ക്ലബ്ബ് ഹാളിൽ വച്ച് നടന്നു. മസൂദ് കെ എം - പ്രസിഡൻറ്, ഡോക്‌ടർ ജോർജ് അലക്സ് സെക്രട്ടറി, എൻജിനീയർ ജോജി ജോൺ - ട്രഷറർ ആയും ചുമതലയേറ്റു. റോട്ടറി ക്ലബ്ബ് മുൻ പ്രസിഡൻറ് ശ്രീ പാൽ. കെ. സി. അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട‌് ഗവർണർ ഇലക്റ്റ് ദീപക് കുമാർ കോറോത്ത് മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർ ഡോക്‌ടർ സന്തോഷ് സ്‌കറിയ, അസിസ്റ്റൻറ് ഗവർണ ർ അഡ്വക്കേറ്റ് ജെനിൽ ജോൺ, ഗവർണേഴ്‌സ് ഗ്രൂപ്പ് റെപ്രസെന്റേറ്റീവ് റോഷൻ മാത്യു എന്നിവർ സംസാരിച്ചു. റെജി ജോസഫ് സ്വാഗതവും, മുൻ സെക്രട്ടറി വിജോഷ് കെ ജോസ് മുൻവർഷത്തെ റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഡോക്ടർ ജോർജ് അലക്സസ് നന്ദി പ്രകാശിപ്പിച്ചു.
താമരശ്ശേരി റോട്ടറി ക്ലബ്;പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
byT News
•
0