ചാത്തമംഗലം മലയമ്മ സ്വദേശി മണിയേടത്ത് കുഴിയിൽ മുഹമ്മദ് സിനാൻ ആണ് മുക്കം പോലീസിന്റെ പിടിയിലായത്.
മുക്കം മണപ്പുറം ഫൈനാൻസിലാണ്
ഇയാൾ മുക്ക് പണ്ടംപണയം വെച്ച് പണം തട്ടിയത്.കഴിഞ്ഞ മെയ് ഇരുപത്തി അഞ്ചിനാണ് സിനാൻ മുക്കം മണപ്പുറം ഫിനാൻസിൽ
സ്വർണാഭരണം പണയം വെക്കാൻ എത്തിയത്.
ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണം പൂശിയ മുക്കുപണ്ടംആയിരുന്നു സ്വർണാഭരണം എന്ന പേരിൽമണപ്പുറം ഫൈനാൻസിൽ
നൽകിയിരുന്നത്.
തുടർന്ന് ഇതിൻ്റെ തൂക്കം അനുസരിച്ച് 1,29499 രൂപകൈപ്പറ്റി .
പ്രാഥമിക പരിശോധനയിൽ
യാതൊരു സംശയവും പരിശോധിച്ച ജീവനക്കാർക്ക് ഉണ്ടായിരുന്നില്ല.
സ്വർണാഭരണം
തന്നെയാണ് ഇയാൾ നൽകിയത് എന്നായിരുന്നു ഫിനാൻസ് ജീവനക്കാർ
കരുതിയത്.
തുടർന്നാണ് തൂക്കത്തിനനുസരിച്ചുള്ള പണം കൈമാറിയത്.
പിന്നീട് ജൂൺ നാലാം തീയതി മണപ്പുറം ഫിനാൻസിന്റെ ഓഡിറ്റർ മുക്കം ബ്രാഞ്ചിലെത്തി
പണയ സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോഴാണ്അമളി മനസ്സിലായത്.
ഉടൻതന്നെ മണപ്പുറം ഫിനാൻസിന്റെ ഏരിയ ഹെഡ് മുക്കം പോലീസിൽ പരാതി നൽകി.കഴിഞ്ഞ ജൂൺ ഇരുപത്തി മൂന്നിന് മുക്കം പോലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു.എന്നാൽ ആദ്യഘട്ടത്തിൽ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. അതിനിടയിലാണ്ഇന്ന്സ്വർണാഭരണം എന്ന പേരിൽ മുക്കുപണ്ട് പണയം വെച്ച്പണം തട്ടിയ പ്രതിയായ മുഹമ്മദ് സിനാനെ ചാത്തമംഗലത്തെ മലയമ്മയിലുള്ള വീട്ടിൽ വച്ച് മുക്കം പോലീസ് പിടികൂടിയത്.നേരത്തെയും ഇതിനു സമാനമായ വിധത്തിൽ കാരശ്ശേരി ബാങ്കിലും മുക്കുപ്പണ്ടം പണയം വെച്ച സംഭവത്തിൽ മുക്കം പോലീസ്
ഇയാൾക്കെതിരെ മറ്റ് രണ്ട് കേസുകൾ കൂടി എടുത്തിട്ടുണ്ട്.
മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ
പ്രധാനിയാണ് ഇപ്പോൾ പിടിയിലായ മുഹമ്മദ് സിനാൻ എന്നാണ് പോലീസ് സംശയിക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷംഇതിന് സമാനമായ വിധത്തിൽ മറ്റ് എവിടെയെങ്കിലും മുക്കുണ്ടം പണയം വെച്ചിട്ടുണ്ടോ എന്ന കാര്യവും മുക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.