കണ്ണൂർ:താലൂക്ക് സര്‍വേയറേ തുണി പൊക്കി കാണിച്ചു തടയാന്‍ വന്ന പോലീസുകാരിയെ അടിച്ചു പറപ്പിച്ചു: അതിര് തര്‍ക്കത്തില്‍ യുവതി ചെയ്തത് ഇതൊക്കെ: ഒടുവില്‍ റിമാന്‍ഡില്‍ചേരിക്കല്‍ കളരിക്കല്‍ തുണ്ടില്‍ കെ.പി.ചിത്ര (38)യെ ആണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ചേരിക്കല്‍ ഭാഗത്ത് ചിത്രയുടെ കുടുംബവും അയല്‍വാസിയും തമ്മിലുള്ള വസ്തു തര്‍ക്കം പരിഹരിക്കുന്നതിനായി താലൂക്ക് സര്‍വേയര്‍അളക്കാന്‍ എത്തിയിരുന്നു. അയല്‍വാസിയുടെ വസ്തു അളന്നു തിരിച്ച് സ്ഥാപിച്ച കല്ലുകള്‍ യുവതി പിഴുത് എറിഞ്ഞു. താലൂക്ക് സര്‍വേയറോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ സുനിയെ ആക്രമിക്കുകയും യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, കാലില്‍ തൊഴിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു.