താമരശ്ശേരി: കോരങ്ങാട് അൽഫോൻസ സ്കൂളിന് സമീപം തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് വയോധികക്ക് പരിക്ക്.
സ്ലാബിലെ ഇരുമ്പ് കമ്പി കാലിൽ തുളച്ചുകയറിയാണ് പരിക്കേറ്റത്. കോരങ്ങാട് സ്വദേശിനിയായ ജാനു (78) വിനാണ് അപകടത്തിൽ പരിക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.