Trending

പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്.

ഹൗസ് ബോട്ടിൽ സ്പാ സേവനം നൽകുന്നതിനായാണ് ശരണ്യ ആലപ്പുഴയിലെത്തിയത്. ശരണ്യയ്ക്കൊപ്പം അസം സ്വദേശിനിയായ മറ്റൊരു യുവതിയും ബോട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ഹൗസ് ബോട്ടിലുണ്ടായിരിക്കെയാണ് ശരണ്യ വെള്ളത്തിൽ വീണതെന്നാണ് പ്രാഥമിക വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബോട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശരണ്യയെ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് കരയ്ക്കെത്തിച്ച് പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

T News

working in the field of advertising and printing

Post a Comment

Previous Post Next Post