Trending

ആശുപത്രിക്ക് മുന്നിൽ അപകടം പതിവ്; അനധികൃത കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ റോഡരികിലെ അനധികൃത കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ, ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്.
വാഹനത്തിൽ ചച്ചക്കറിയsക്കമുള്ള സാധനങ്ങൾ വിൽക്കുന്ന ഗുഡ്സ് ഓട്ടോകളാണ് ഈ ഭാഗത്ത് കച്ചവടം നടത്തുന്നത്.
പിന്നിൽ സീബ്ര ലൈനും, വശത്ത് ഫുട്പാത്തുമുള്ള ഈ ഭാഗത്ത് റോഡിൽ നിർത്തി കച്ചവടം നടത്തുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വാഹനങ്ങളും റോഡിൽ നിർത്തുന്നു, കൂടാതെ ഫുട്പാത്തിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനാൽ കാൽനട യാത്രക്കാർ റോഡിലൂടെ നടക്കേണ്ടി വരുന്നു, അടുത്ത ദിവസങ്ങളിൽ ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് നടന്നത്, പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അനധികൃത കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
T News

working in the field of advertising and printing

Post a Comment

Previous Post Next Post