Trending

താമരശ്ശേരിയിൽ ബസ്സും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.





താമരശ്ശേരി: താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ബിഷപ് ഹൗസിനു മുന്നിൽ പിക്കപ്പ് വാനും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ്സ് യാത്രികരായ രണ്ടു പേർക്ക് നിസാര പരിക്കേറ്റു.ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

താമരശ്ശേരിയിൽ നിന്നും നരിക്കുനിയിലേക്ക് പോകുകയായിരുന്ന വെസ്റ്റേൺ ബസ്സും, ബാലുശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന പിക്കപ്പ് വാനുമാണ് കുട്ടിയിടിച്ചത്. ബസ് മുന്നിൽ കണ്ട് ചെറുതായി ബ്രേക്ക് ചെയ്തപ്പോൾ തന്നെ വാഹനം റോഡിൽ കറങ്ങിയതായി പിക്കപ്പ് ഡ്രൈവർ അഷറഫ് പറഞ്ഞു.
റോഡ് നവീകരണത്തിലെ അപാകത കാരണം റോഡിൽ വെള്ളവും, ഓയിലും കെട്ടി നിൽക്കുന്നതാണ് ഈ റോഡിൽ അപക്യം പെരുകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.


റോഡ് നവീകരണത്തിലെ അപാകതക്ക് ഒരു മാസത്തിനകം അടിയന്തിര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും 5 മാസമായിട്ടും നടപടി സ്വീകരിക്കാൻ കരാർ കമ്പനിയാ, ഇവരെക്കൊണ്ട് ചെയ്യിക്കാൻ KSTP ( കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ് ) അധികൃതരോ തയ്യാറായിട്ടില്ല. KSTP ക്കാണ് റോഡിൻ്റെ നവീകരണ ചുമതല.228 കോടി രൂപയാണ് റോഡ് നവീകരണ പ്രവൃത്തിക്ക് വേണ്ടി സർക്കാർ വകയിരുത്തിയത്.

മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ ഓയിലും, ചില്ലും നീക്കം ചെയ്ത് വൃത്തിയാക്കിയത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post