കാരപ്പറമ്പിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.നടക്കാവ് തോപ്പിൽ അറബിന്റകത്ത് കമ്പിളിവീട്ടിൽ മുഹമ്മദ് അജ്മൽ (28)ആണ് പിടിയിലായത്.
കോഴിക്കോട്
ഡാൻസാഫും
നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ്
ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് നഗരത്തിലെ മൊത്ത വിതരണക്കാരിൽ നിന്നുംവലിയതോതിൽ കഞ്ചാവ് ശേഖരിച്ച് 50 ഗ്രാം 100ഗ്രാം അളവുകളിൽചെറിയ പാക്കറ്റുകളിൽ
ആക്കി ആവശ്യക്കാർക്ക് കൈമാറുന്നതാണ് ഇയാളുടെ രീതി.
നേരത്തെയും
പ്രോവിഡൻസ് സ്കൂളിന് മുൻവശത്തുള്ള
സി എച്ച് ഓർബ്രിഡ്ജ് നോട് ചേർന്ന്കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ 900 ഗ്രാം കഞ്ചാവുമായി ഇയാൾ നടക്കാവ് പോലീസിന്റെ പിടിയിലായിട്ടുണ്ട്.
വീണ്ടും ലഹരി വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം
ഏറെനാളായി നിരീക്ഷിച്ചു വരികയായിരുന്നു.
അതിനിടയിലാണ് വീണ്ടും കഞ്ചാവുമായി പിടിയിലാകുന്നത്.
പ്രതിയെ പിടികൂടുന്നതിന്
ഡാൻസാഫ് എസ് ഐ
മനോജ് എടയടത്ത്,
ഡാൻസാഫ്
അംഗങ്ങളായ,
ലതീഷ്,സരുൺ,ശ്രീശാന്ത്,അഭിജിത്ത്,ദിനീഷ്,തൗഫീഖ്,മഷ്ഹൂർ,ന
ടക്കാവ് എസ് ഐമാരായ ലീല ,സുകു,സീനിയർ സിവിൽ പോലീസ് ഓഫീസർ ദിപിൻ,സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, പ്രസാദ്,എന്നിവർ നേതൃത്വം നൽകി.