മുക്കം: മണാശേരി പുൽപ്പറമ്പിൽ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ഥിയുടെ തലയിൽ ലോറി കയറി മരിച്ച സംഭവത്തിൻ്റെ ഞ്ഞെട്ടലിൽ നിന്നും ഇതുവരെ മുക്തമാവാതെ നാട്.
ഇന്ന് വൈകുന്നേരമായിരുന്നു
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയുടെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച
മണാശേരി ഗവ. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമലിൻ്റെ തലയിൽ ലോറി കയറി ദാരുണമായി മരിച്ചത്.
ഇരുവശത്തും ഡോർ ഉണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് പതിക്കുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.