Trending

താമരശ്ശേരിയിൽ യാത്രക്കാരൻ്റെ ഫോൺ തട്ടിയെടുത്ത് പണം കവർന്ന രണ്ടു പേർ പിടിയിൽ.


താമരശ്ശേരി: കഴിഞ്ഞ ദിവസം താമരശ്ശേരി അമ്പായത്തോട് വെച്ച് വയനാട്ടിൽ നിന്നും വരികയായിരുന്ന കോഴിക്കോട് സ്വദേശികളായ യുവാക്കളുടെ ഫോണും, പണവും കവർന്ന സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേരെ താമരശ്ശേരി പോലിസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലര മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട് മാത്തറ സ്വദേശിയും, ,സുഹൃത്തും   വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് സ്കൂട്ടറിൽ വരുന്ന അവസരത്തിൽ അമ്പായത്തോടിന് സമീപം ആളൊഴിഞഭാഗത്തെ കെട്ടിടത്തിനു മുന്നിൽ റോഡരികിൽ  സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുംമ്പോൾ  
നിരവധി കേസുകളിൽ പ്രതിയായ
അമ്പായത്തോട് സ്വദേശി ജനീസ് എന്നയാൾ യുവാവിനെ തൊട്ടടുത്തുള്ള കെട്ടിടത്തിന് സമീപം നിന്ന് അടുത്തേക്ക് വിളിക്കുകയും സിഗരറ്റ് ആവശ്യപ്പെടുകയും ചെയ്തു, സിഗരറ്റ് ഇല്ല എന്ന് പറഞ്ഞപ്പോൾ ഫോൺ ചെയ്യുന്നതിനായി മൊബൈൽ ഫോൺ ആവശ്യപ്പെട്ടു.  ഫോൺ കൈക്കലാക്കിയ ജനീസ് ഉടൻ തന്നെ  ആളില്ലാത്ത ബിൽഡിങ്ങിന്റെ താഴേക്ക്  മാറി യുവാവിൻ്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും അവിടേക്ക് വിളിക്കുകയും അവിടെ വെച്ച് ഒഴിഞ്ഞ ബിയർ ബോട്ടിൽ കുത്തിപ്പൊട്ടിച്ച്  യുവാവിൻ്റെ കഴുത്തിന് നേരെ പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വിട്ടയക്കണമെങ്കിൽ 15,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. 

കയ്യിൽ പണം ഇല്ലെന്നു പറഞ്ഞതിനെ തുടർന്ന്  ആരെയെങ്കിലും വിളിച്ചു പണം അയക്കാൻ ആവശ്യപ്പെട്ടു.ഇതോടെ യുവാവ് തൻ്റെ സുഹൃത്തിനെ  വിളിച്ച് 4500 രൂപ ഗൂഗിൾ പേ വഴി ജനീസിന്റെ  9995761724 എന്ന  നമ്പറിൽ നിന്നും QRകോഡ് അയച്ചു നൽകി അതിലേക്ക് അയപ്പിച്ചു.

ഇതിനിടയിലുണ്ടായ തർക്കത്തിൽ ജനീസും കൂട്ടുകാരനായ മുഹമ്മദ് നിസാമും ചേർന്ന് റബിൻ റോഷനെ കോളറിന് പിടിക്കുകയും കൈകൊണ്ട് പുറത്തു കുത്തുകയും മർദ്ദിക്കുകയും ചെയ്തു.  അതോടൊപ്പം ജനീസ് എൻറെ കയ്യിൽ ഉണ്ടായിരുന്ന സിപ് ലോക്ക് കവർ തുറന്നു അതിലുണ്ടായിരുന്ന വെളുത്ത കല്ല് പോലുള്ള സാധനം (MDMA) റബിൻ റോഷനെ കാണിച്ചു കൊടുക്കുക ക്കുകയും അത് ഉപയോഗിച്ചു നോക്കാൻ ആവശ്യപ്പെടുകയും  ചെയ്തു. ഇത് നിരസിച്ച യുവാവിനോട്
കൂടുതൽ പണം നൽകാൻ ആവശ്യപ്പെട്ടു, ഇല്ല എന്ന് പറഞ്ഞതിൽ യുവാവിനോട് ജനീസ് പൊയ്ക്കൊള്ളാൻ പറയുകയും അവിടെനിന്ന് യുവാവ് കൂട്ടുകാരനോടൊപ്പം രക്ഷപ്പെട്ടു പോരുകയും ചെയ്തു. 

തുടർന്ന് ഇന്നലെ രാവിലെ യുവാവിൻ്റെ സുഹൃത്ത് റബിൻ്റെ ഫോണിലേക്ക് വിളിച്ചപ്പോൾ  ജനീസ് ഫോൺ അറ്റൻഡ് ചെയ്യുകയും ഫോൺ തിരികെ വേണമെങ്കിൽ 5000 രൂപയുമായി നേരിട്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവാവ് ഇന്നലെ താമരശ്ശേരി സ്റ്റേഷനിൽ പരാതി നൽകി.ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പ്രതികളെയും പിടികൂടി.

പ്രതി ജനീഷ് കോടഞ്ചേരി, താമരശ്ശേരി, പോലീസ് സ്റ്റേഷനുകളിൽ കത്തികുത്ത് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
രണ്ടാം പ്രതിയായ വെള്ളപ്പം എന്ന് വിളിക്കുന്ന മുഹമ്മദ് നിസാം കൽപ്പറ്റ, വൈത്തിരി, മീനങ്ങാടി സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.


രണ്ടു പ്രതികളേയും താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post